
തിരക്കേറിയ സമയത്ത് ടോള്‍ കൂട്ടി; മൂന്ന് വർഷത്തിനുള്ളിൽ ഗതാഗതകുരുക്കില്ലാത്ത ദുബായ്
Traffic Congestion Dubai ദുബായ്: തിരക്കേറിയ സമയത്ത് ടോൾ നിരക്ക് കൂട്ടിയതിനാല്‍ ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ വാഹനത്തിരക്കിൽ കുറവുണ്ടാക്കിയതായി ആർടിഎ. വാഹനങ്ങളുടെ എണ്ണത്തിൽ ഒന്‍പത് ശതമാനം കുറവുണ്ടായി. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാവിലെയും വൈകുന്നേരവും ആറ് ദിർഹം ടോൾ ആണ് ഈടാക്കാൻ തീരുമാനിച്ചത്. വാഹനപെരുപ്പം നിയന്ത്രിക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമെന്ന നിലയിലാണ് ഉയർന്ന ടോൾ നിരക്ക് ഏർപ്പെടുത്തിയത്. ഇതിലൂടെ 30 ശതമാനം വരെ വാഹനത്തിരക്ക് കുറയ്ക്കാൻ സാധിക്കും. 2024 ല്‍ ദുബായിൽ 25 ലക്ഷത്തിലധികം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ പകുതിയും ദുബായിലാണ്. വാഹനപ്പെരുപ്പം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് പീക്ക് അവർ സാലിക്ക്, പാർക്കിങ് തുടങ്ങിയ നടപടികളിലേക്ക് ദുബായ് കടന്നത്. തിരക്ക് കുറയ്ക്കാനെടുക്കുന്ന മറ്റൊരു പ്രധാന നടപടിയാണ് ജോലി സ്ഥലത്തിനോട് ചേർന്നുള്ള പാർപ്പിട സൗകര്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek രാവിലെയും വൈകിട്ടുമുള്ള തിരക്കിനെ വലിയൊരളവിൽ ഈ നീക്കം ഗുണം ചെയ്യും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 30 തന്ത്രപ്രധാന ഗതാഗത വികസന പദ്ധതികളാണ് ദുബായ് പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. ഇതിൽ ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിർമാണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒന്‍പത് പ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ബ്ലൂ ലൈൻ റോഡിലെ വാഹനങ്ങളുടെ എണ്ണം 20 ശതമാനം കുറച്ചേക്കും. ഇതുൾപ്പെടെ 4,000 കോടി ദിർഹത്തിന്റെ വികസന പദ്ധതികളാണ് അടുത്ത മൂന്ന് വർഷത്തിൽ ദുബായ് പൂർത്തിയാക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തൊഴിൽ സമയത്തിലും സ്കൂൾ സമയങ്ങളിലും മാറ്റം വരുത്താനും ആലോചനയുണ്ട്. ഓൺലൈൻ പഠനം, വിദൂര പഠനം, വർക്ക് ഫ്രം ഹോം തുടങ്ങിയ നടപടികളും ഗതാഗത തിരക്കു കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.
Comments (0)