Posted By saritha Posted On

കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയില്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ച്ചേക്കും

Temperature in UAE ദു​ബായ്: രാജ്യത്ത് ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത്​ ചൂ​ടി​ന്​ അ​ൽ​പം ആ​ശ്വാ​സ​മു​ണ്ടാകും. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ ചൂ​ട്​ 21.7 ഡി​ഗ്രി​യാ​ണ്. 46.6 ഡി​ഗ്രി​യാ​ണ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല. വാ​രാ​ന്ത്യ​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച​ത്തെ താ​പ​നി​ല ബു​ധ​നാ​ഴ്ച​ത്തേ​തി​ന്​ സ​മാ​ന​മാ​യി​രി​ക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. മ​ണി​ക്കൂ​റി​ൽ 35 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ചെ​റി​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *