
‘യുഎഇയില്‍ ഒരു ലക്ഷം ദിർഹം ഫീസ് നൽകിയാൽ ആജീവനാന്ത ഗോൾഡൻ വിസ’; മാപ്പ് പറഞ്ഞ് കമ്പനി
Golden Visa UAE ദുബായ്: ആജീവനാന്ത ഗോൾഡൻ വിസ നൽകുമെന്നു പ്രചരിപ്പിച്ചതില്‍ മാപ്പ് പറഞ്ഞ് ദുബായിൽ പ്രവർത്തിക്കുന്ന റയാദ് ഗ്രൂപ്പ്. ഗോൾഡൻ വിസ എടുക്കുന്നതിന് ആവശ്യമായ മാർഗനിർദേശം നൽകുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും ഇതു സംബന്ധിച്ചുണ്ടായ ആശയകുഴപ്പങ്ങളാണ് ഉണ്ടായതെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും റയാദ് ഗ്രൂപ്പ് വ്യക്തമാക്കി. ഒരു ലക്ഷം ദിർഹം ഫീസ് നൽകിയാൽ ആജീവനാന്ത ഗോൾഡൻ വിസ ലഭിക്കുമെന്നും യുഎഇയിൽ വരാതെ ഇന്ത്യക്കാർക്കും ബംഗ്ലദേശികൾക്കും സ്വന്തം നാട്ടിൽ നിന്ന് അപേക്ഷിക്കാമെന്നും റയാദ് ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിനെതിരെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) രംഗത്തു വന്നു. ഇതോടെയാണ് മാപ്പ് പറഞ്ഞ് കമ്പനി രംഗത്തുവന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ‘വിസ നടപടികൾ സർക്കാരിൽ നിക്ഷിപ്തമാണെന്നും യോഗ്യരായവര്‍ക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിന് മാർഗനിർദേശം നൽകാൻ കഴിയുമോ എന്നതിന്റെ സാധ്യതയാണ് കമ്പനി തേടിയതെന്നും’ കുറിപ്പിൽ പറയുന്നു. ‘വിസ നൽകാനുള്ള എല്ലാ അധികാരവും യുഎഇ സർക്കാരിനാണ്. അതിനെ മറികടക്കാൻ ഉദ്ദേശിച്ചിരുന്നില്ല. നിയമപരമായ വഴിയിലൂടെ മാത്രം വിസയ്ക്ക് അപേക്ഷിക്കാനുള്ള മാർഗനിർദേശം മാത്രമാണ് നൽകാൻ ഉദ്ദേശിച്ചത്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ അറിയിപ്പ് നൽകുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കും. നിയമത്തിന് അനുസൃതമായ വിവരങ്ങൾ മാത്രമേ പങ്കുവയ്ക്കൂ. ആശയകുഴപ്പങ്ങളുടെ പശ്ചാത്തലത്തിൽ ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട ഉപദേശ, മാർഗനിർദേശ പദ്ധതി ഉപേക്ഷിക്കുകയാണ്’, റയാദ് ഗ്രൂപ്പ് വ്യക്തമാക്കി.
Comments (0)