സ്വകാര്യകാറുകള്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശന ഫീ നിര്‍ത്തലാക്കും. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് ആണ് ഇക്കാര്യം അറിയിചത്. കോഴിക്കോട് വിമാനത്താവളത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് (ജിഎംഐ) നടത്തിയ ടേബിള്‍ ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ടാക്സികള്‍ക്ക് പ്രവേശനഫീസുണ്ടാവും. കാര്‍പാര്‍ക്കിങ്ങിന് പുതിയ ടെന്‍ഡര്‍ വിളിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്താവളത്തിന് മുന്നില്‍ കാര്‍പാര്‍ക്കിങ്ങിനായി 15.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുനീര്‍ മാടമ്പാട്ട് പറഞ്ഞു.
കൂടാതെ റണ്‍വേ നവീകരണത്തിന്റെ ഭാഗമായുള്ള റെസ നിര്‍മാണം പൂര്‍ത്തിയായാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് (വൈഡ് ബോഡി) സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് കൂട്ടിച്ചേർത്തു.
വലിയ വിമാനങ്ങള്‍ വന്നാല്‍ കാര്ഗോസര്വീസും പുനരാരംഭിക്കാനാവും. അടുത്തവര്‍ഷം ജൂണോടെ പുതിയ റഡാര്‍ സംവിധാനങ്ങള്‍ എത്തും. അത് സ്ഥാപിച്ചുകഴിഞ്ഞാല്‍ ഒരുമണിക്കൂറില്‍ ഒന്‍പത് വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും കഴിയും. ഇപ്പോള്‍ ആറുവിമാനങ്ങള്‍ക്ക് ഇറങ്ങാനും ഏഴുവിമാനങ്ങള്‍ക്ക് പുറപ്പെടാനുമുള്ള സൗകര്യങ്ങളേയുള്ളൂ.
രാജ്യത്തെ ലാഭകരമായ ഏഴു വിമാനത്താവളങ്ങളില്‍ ഒന്നായ കോഴിക്കോട് എന്തുകൊണ്ട് വികസനം നടപ്പാക്കുന്നില്ല എന്നതിനെക്കുറിച്ച് നമ്മള് ചിന്തിക്കണമെന്ന് ചര്‍ച്ച ഉദ്ഘാടനംചെയ്ത എം.കെ. രാഘവന് എംപി പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി കോഴിക്കോടിന്റെ കാര്യത്തില്‍ വലിയ താത്പര്യംകാണിക്കുന്നില്ല. വിമാനത്താവള വികസനത്തിന് 100 ഏക്കര്‍ ഭൂമിയെങ്കിലും മിനിമം വേണമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek