Posted By saritha Posted On

എതിര്‍പ്പുകളെ അവഗണിച്ച് വിവാഹത്തിലേക്ക്; ഷിബിലിയ്ക്കും പാകിസ്ഥാന്‍കാരനായ റസയ്ക്കും യുഎഇയില്‍ പ്രണയസാഫല്യം

Malayali Pakistani Marriage ദുബായ്: എതിര്‍പ്പുകളെ അവഗണിച്ച് അവര്‍ ഒന്നായി. സ്നേഹത്തിന് മുന്നില്‍ രാജ്യവും ഭാഷയും സംസ്കാരവുമെല്ലാം ഒന്നുമല്ലെന്ന് പറയുന്നതുപോലെ പാലക്കാടുകാരിയായ ഷിബിലിയും പാകിസ്ഥാന്‍കാരനായ റസ മുസ്തഫയും എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും മറികടന്നു. 2024 ജൂണിലാണ് ഷിബിലി ദുബായിലേക്ക് പറക്കുന്നത്. ഒരുപിടി സങ്കടങ്ങള്‍ പേറിയാണ് ഷിബിലി പോയത്. ആദ്യവിവാഹത്തില്‍ നിന്നുളള ദുരനുഭവങ്ങള്‍, എട്ട് വയസുകാരൻ മകന്‍, കാന്‍സർ രോഗബാധിതയായ ഉമ്മ.
സന്ദർശക വിസയിലായിരുന്നു യുഎഇ യാത്ര. മേക്കപ്പ് ആർട്ടിസ്റ്റാണ്, യുഎഇയിലുളള ജോലി അവസരങ്ങള്‍ അറിയണം, പറ്റുമെങ്കില്‍ ഒരു ജോലി സംഘടിപ്പിക്കണം അതുമാത്രമായിരുന്നു മനസിലുണ്ടായിരുന്ന ആഗ്രഹം. അതിനിടയില്‍ രാജ്യങ്ങളുടെ അതിർത്തികള്‍ ഭേദിച്ചൊരു പ്രണയമുണ്ടാകുമെന്നോ വിവാഹിതയാകുമെന്നോ സ്വപ്നത്തില്‍ പോലും ഷിബിലി കരുതിയിരുന്നില്ല. ദുബായിലെത്തിയതിന് ശേഷം ഇന്‍സ്റ്റയിലൂടെയാണ് ദുബായില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ റസ മുസ്തഫയെ പരിചയപ്പെടുന്നത്. തികച്ചും ഔപചാരികമായി തുടങ്ങിയ സൗഹൃദം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എന്നാല്‍, പിന്നീട് അടുത്ത സുഹൃത്തായി. ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിച്ചു. ദുബായിലെ ഒരു റസ്റ്ററന്‍റില്‍ വച്ചാണ് റസയെ കാണുന്നത്. അവിടെ വച്ചാണ് റസ പാകിസ്ഥാനിയാണെന്ന് അറിയുന്നത്. ആ കൂടികാഴ്ച അവസാനിപ്പിച്ച് തിരികെ വരുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ മനസിലുണ്ടായിരുന്നു. പക്ഷെ ആ സൗഹൃദം അവിടെ അവസാനിച്ചില്ല. വീണ്ടും റസയുടെ ഫോണ്‍കോളുകള്‍ ഷിബിലിയെ തേടിയെത്തി. പതിയെ സൗഹൃദത്തിന്‍റെ നിറം പ്രണയത്തിന് വഴിമാറി. ഇതിനിടെ വിസിറ്റ് വിസ കാലാവധി അവസാനിച്ചു. ഷിബില പാലക്കാട്ടേക്ക് തിരിച്ചുപോകാനൊരുങ്ങി. യാത്രയുടെ അതേ ദിവസമാണ് ഷിബിലിയെ അദ്ഭുതപ്പെടുത്തി നമ്മുടെ വിവാഹക്കാര്യം താന്‍ വീട്ടില്‍ പറഞ്ഞുവെന്ന് റസ പറയുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വീണ്ടും ദുബായിലേക്ക്.മുസ്ലീം മതാചാരപ്രകാരം നിക്കാഹ് കഴിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ ഇരുവരും അബുദബി കോർട്ടിലെത്തി വിവാഹം റജിസ്ട്രർ ചെയ്തു. റസയ്ക്ക് മലയാളം കേട്ടാല്‍ മനസിലാകും. ഒന്നുരണ്ടുവാക്കുകള്‍ പറയുകയും ചെയ്യും. റസയെ കേരളത്തിലേക്ക് കൊണ്ടുപോകണമെന്ന് ഷിബിലിയ്ക്കും ഷിബിലിയുടെ നാട് കാണാന്‍ റസയ്ക്കും ആഗ്രഹമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *