ഇറാനെതിരെ ഇസ്രയേല്‍ വീണ്ടും ആക്രമണം? ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വിമാനങ്ങള്‍ റിപ്പോര്‍ട്ട്

Israel To Attack Iran ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതി ഇടുന്നതായി സൂചന. ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വന്‍തോതില്‍ വിമാനങ്ങളെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണശ്രമം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ ആക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എതിരെ ഇറാന്‍ ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാനില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കയും ഇസ്രയേലും ഏറ്റെടുക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇറാന്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കണം, ക്രിമിനല്‍ നടപടിയെടുക്കണം, പ്രകോപനമുണ്ടാക്കിയ സൈനിക തലവന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട് തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ യുഎന്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group