നിമിഷനേരം കൊണ്ട് ബുക്കിങ് കഴിഞ്ഞു, പ്രത്യേക വിമാനത്തിലും ‘ഹൗസ് ഫുള്‍’; നാട്ടിലേക്ക് വരാന്‍ പ്രവാസികളുടെ തിരക്ക്

Special Flights അബുദാബി/ഫുജൈറ: നാട്ടിലേക്ക് വരാന്‍ പ്രവാസികളുടെ തിരക്ക്. വേനൽ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ സാധിക്കാത്തവർക്കായി ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലും ഹൗസ് ഫുൾ ആണ്. സാധാരണ എയർലൈനുകൾ 3,000 മുതൽ 4,000 ദിർഹം വരെ വൺവേ ടിക്കറ്റിന് ഈടാക്കുമ്പോൾ 750 മുതൽ 850 ദിർഹം വരെയാണ് പ്രത്യേക വിമാനത്തിൽ അൽഹിന്ദ് ട്രാവൽസ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, സീസണിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ജൂണ്‍ 26 മുതൽ ജൂലൈ എട്ട് വരെയാണ് സ്പൈസ് ജെറ്റ് ഉപയോഗിച്ച് പ്രത്യേക സർവീസ് നടത്തിവരുന്നത്. ഈ ദിവസങ്ങളിലേക്കുള്ള വിമാനങ്ങളിലെ സീറ്റുകളെല്ലാം നിമിഷ നേരം കൊണ്ടു തന്നെ ബുക്കിങ് കഴിഞ്ഞു. സീസൺ സമയത്ത് മറ്റ് വിമാനകമ്പനികൾ കണക്ഷൻ വിമാന സർവീസിന് ഈടാക്കുന്ന തുകയുടെ നാലിലൊന്ന് തുകയ്ക്കാണ് ഇവർ നേരിട്ടുള്ള വിമാനത്തിൽ നാട്ടിലെത്താൻ പ്രവാസികൾക്ക് അവസരമൊരുക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 8 വരെ കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നും ഫുജൈറയിലേക്കും പ്രത്യേക സർവീസുണ്ടാകും. വൺവേ ടിക്കറ്റ് എടുത്തു നാട്ടിലേക്കു പോകുന്നവർക്കോ പോയവർക്കോ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മധ്യവേനൽ അവധി കഴിഞ്ഞ് ഓഗസ്റ്റ് 26ന് യുഎഇയിൽ സ്കൂളുകൾ തുറക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group