Advertisment

UAE Emiratisation: യുഎഇയില്‍ ഈ മേഖലകളില്‍ നിന്ന് പ്രവാസികള്‍ക്ക് തിരിച്ചടി, ഇനി അഞ്ച് ദിവസത്തിനകം…

Advertisment

UAE Emiratisation അബുദാബി: പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്കരണം. യുഎഇ സ്വദേശിവത്കരണ പദ്ധതിയായ നാഫിസിന്‍റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി 30ന് അവസാനിക്കും. ഇനിയുള്ള അഞ്ച് ദിവസത്തിനകം സ്വദേശിയെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നു മുതൽ പരിശോധന ഊർജിതമാക്കും. സ്വദേശിവത്കരണത്തിൽ കൃത്രിമം കാട്ടുന്ന കമ്പനിക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹം പിഴ ചുമത്തും. ആവർത്തിച്ചാൽ മൂന്ന് ലക്ഷവും മൂന്നാം തവണയും നിയമം ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹവുമാണ് പിഴ ഈടാക്കുക. 2022 മുതൽ 2025 ഏപ്രിൽ വരെ 2200 നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. നിയമപ്രകാരം, 50, അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവത്കരണം നടപ്പാക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കമ്പനികളുടെ സൗകര്യാർഥം ആറ് മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാൻ നൽകിയ കാലാവധിയാണ് ഈ 30ന് അവസാനിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തെ 2 ശതമാനവും ചേർത്ത് ഡിസംബറോടെ 8% സ്വദേശിവൽക്കരണമാണ് ഈ വിഭാഗം കമ്പനികൾ നടത്തേണ്ടത്. 2026ലെ 2% കൂടി ചേർത്താൽ നാഫിസ് പദ്ധതിയുടെ ആദ്യഘട്ടമായ 10% സ്വദേശിവൽക്കരണം പൂർത്തിയാകും.ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് സ്വകാര്യമേഖലയിലെ 28,000 കമ്പനികളിലായി 1.41 ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group