
Monsoon Sale; യാത്ര പോയാലോ? കിടിലൻ മൺസൂൺ പ്രഖ്യാപിച്ച് ഈ എയർലൈൻ; വെറും 1,499 രൂപയ്ക്ക് വിമാനയാത്ര, ബാഗേജിന് പകുതി നിരക്ക്
Monsoon Sale; രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഉപഭോക്താക്കൾക്കായി ആകർഷകമായ മൺസൂൺ ഓഫറുകൾ പ്രഖ്യാപിച്ചു. ജൂൺ 29 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കാണ് ഈ പ്രത്യേകാനുകൂല്യം ലഭ്യമാകുക. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 21 വരെയുള്ള യാത്രകൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഓഫർ പ്രകാരം, ആഭ്യന്തര സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ 1,499 രൂപ മുതലാണ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് 4,399 രൂപ മുതലും ഓഫർ നിരക്കിൽ ലഭ്യമാകും. സാധാരണ ഇക്കണോമി ക്ലാസിന് പുറമെ, ബിസിനസ് ക്ലാസ് യാത്രക്കാർക്കും ഈ ഇളവുകൾ ലഭ്യമാണ്. ഇൻഡിഗോയുടെ ‘സ്ട്രെച്ച്’ എന്ന ബിസിനസ് ക്ലാസ് സേവനത്തിൽ ടിക്കറ്റുകൾ 9,999 രൂപ മുതലാണ് ആരംഭിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിരവധി അധിക ആനുകൂല്യങ്ങളും ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നുണ്ട്. ടിക്കറ്റുകൾക്ക് സീറോ ക്യാൻസലേഷൻ സൗകര്യം ലഭിക്കുന്നതിനായി 299 രൂപയുടെ പ്രത്യേക പ്ലാൻ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളിൽ ബാഗേജിന് 50 ശതമാനം വരെ ഡിസ്കൗണ്ടും മൺസൂൺ ഓഫറിന്റെ ഭാഗമായി ലഭിക്കും. കൂടാതെ, വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ഫാസ്റ്റ് ഫോർവേഡ് സേവനത്തിനും ഈ കാലയളവിൽ 50 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ
അതേസമയം, പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സംഘർഷങ്ങൾ ആഗോള വ്യോമയാന കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഖത്തറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ വിമാന സർവീസുകൾ താളംതെറ്റിയിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചതോടെ ഇറാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ വ്യോമമേഖല പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ പാതകളിലൂടെ പോകേണ്ടിയിരുന്ന പല വിമാനങ്ങൾക്കും വഴിതിരിച്ചുവിടേണ്ടി വന്നത് വിമാനക്കമ്പനികൾക്ക് അധികച്ചെലവുകൾ വരുത്തിവെക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യുദ്ധം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണെങ്കിൽ വ്യോമയാന കമ്പനികൾക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയും നിലവിലുണ്ട്.
Comments (0)