Posted By admin Posted On

latest news സമാധാനം പുലരട്ടെ!! വെടി നിർത്തൽ പ്രഖ്യാപിച്ച് ഡോണൽ ട്രംപ് ആശ്വാസമോ??

പത്ത് ദിവസം നീണ്ട ഇറാൻ ഇസ്രായീൽ സംഘർഷം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രവും പൂർണ്ണവുമായ വെടിനിർത്തൽ കരാർ ആറ് മണിക്കൂറിനുള്ളിൽ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. കരാർ 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇറാൻ സ്വന്തമായി വെടിനിർത്തൽ ആരംഭിക്കുമെന്നും 12 മണിക്കൂറിനുള്ളിൽ ഇസ്രായേൽ വെടിനിർത്തൽ നടത്തുമെന്നും യുഎസ് പ്രസിഡന്റ് വിശദീകരിച്ചു: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിച്ചതിൽ ലോകത്തെ അഭിനന്ദിക്കുന്നതായും ട്രമ്പ് പറഞ്ഞു. ഇറാന് ഇനി ആണവായുധം നിർമ്മിക്കാൻ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *