Advertisment
ഖത്തറിലെ അമേരിക്കൻ വ്യോമ താവളത്തിനു നേരെ ഇറാൻ ആക്രമണം നടത്തി.ഖത്തറിലെ അമേരിക്കൻ സൈനിക താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ആണ് ഇറാൻ ആക്രമണം നടത്തിയത്. ആളപാ യങ്ങളോ നാശ നഷ്ട്ങ്ങളോ ഇല്ലെന്നാണ് പ്രാഥമിക വിവരം. അമേരിക്കൻ ക്യാമ്പിന് നേരെ വന്ന മിസൈലുകൾ ആകാശത്തു വെച്ച് തന്നെ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു മിസൈലുകൾ ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷപ്പെടുകയും പലയിടങ്ങളിൽനിന്നും ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങൾ കേൾക്കുന്നതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. . . ആകാശത്ത് നിരവധി സ്ഥലങ്ങളിൽ തീജ്വാലകൾ ദൃശ്യമാണ്.ഉച്ചത്തിലുള്ള സ്ഫോടനങ്ങളും കേൾക്കാമെന്ന് ദൃക് സാക്ഷികളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഖത്തറിന്റെ വ്യോമ പാത അൽപ നേരം മുമ്പ് അടച്ചു പൂട്ടിയതായി ഖത്തർ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു
Advertisment