UAE Summer ദുബായ്: യുഎഇയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിച്ചു. നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരും. ജൂൺ 22 ഞായറാഴ്ച രാവിലെ “ചില തീരദേശ, ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത” ഉണ്ടാകും. ഇന്നലത്തേതിന് സമാനമായി ഇന്ന് ഉയർന്ന താപനില 37 നും 43 നും ഇടയിൽ ആയിരിക്കും. അതേസമയം കുറഞ്ഞ താപനില 25 നും 30 നും ഇടയിൽ ആയിരിക്കും. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, രാജ്യത്തുടനീളം കാറ്റിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek