Advertisment

‘കുടുംബബന്ധം ശക്തിപ്പെടുത്താം’; അബുദാബിയിലെ പുതിയ നിയമത്തിന്റെ ലക്ഷ്യം

Advertisment

Government Staffs Abu Dhabi New Law അബുദാബി: കുടുംബബന്ധം ശക്തിപ്പെടുത്താന്‍ അബുദാബിയില്‍ പുതിയ നിയമം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുക. പരിചരണം ആവശ്യമുള്ള മാതാപിതാക്കൾ വീട്ടിലുള്ള സർക്കാർ ജീവനക്കാർക്ക് ഇനി അനുയോജ്യ ജോലി സമയം (ഫ്ലെക്സിബ്ൾ) തെരഞ്ഞെടുക്കാം. മുതിർന്ന പൗരന്മാക്ക് പരിചരണം ഉറപ്പാക്കി കുടുംബബന്ധം ശക്തിപ്പെടുത്തുകയാണ് അബുദാബിയിലെ പുതിയ നിയമത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. കുടുംബ വികസന ഫൗണ്ടേഷൻ, സാമൂഹിക വികസന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണിത്. അനുയോജ്യമായ ജോലി സമയം തെരഞ്ഞെടുക്കാൻ അവസരം നൽകുന്നതിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും കുടുംബ ഐക്യവും പ്രോത്സാഹിപ്പിക്കാനാകുമെന്ന് ഫാമിലി ഡവലപ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ മറിയം മുഹമ്മദ് അൽ റുമൈത്തി പറഞ്ഞു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group