Posted By saritha Posted On

Money Fraud UAE: യുഎഇയില്‍ ഐഇഎ​ൽടിഎ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടി

Money Fraud UAE ദു​ബായ്: ഓ​ൺ​ലൈ​ൻ വ​ഴി ഐഇഎ​ൽ​ടിഎ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ അ​റ​ബ്​ പൗ​ര​ന്‍റെ ശി​ക്ഷ ക്രി​മി​ന​ൽ കോ​ട​തി മ​ര​വി​പ്പി​ച്ചു. നേ​ര​ത്തെ ദു​ബായ് കോ​ട​തി പ്ര​തി​യ്ക്ക്​ ഒ​രു മാ​സ​ത്തെ ത​ട​വ്​ ശി​ക്ഷ​യും 1,500 ദി​ർ​ഹം പി​ഴ​യും ചു​മ​ത്തി​യി​രു​ന്നു. ഈ ​വി​ധി​യാ​ണ്​ ക്രി​മി​ന​ൽ കോ​ട​തി മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ച​ത്. ഈ ​കാ​ല​യ​വ​ള​വി​നു​ള്ളി​ൽ പ്ര​തി വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രൂ. 2024 ഒ​ക്​​ടോ​ബ​റി​ലാ​ണ്​​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​റ്റൊ​രു അ​റ​ബ്​ പൗ​ര​നാ​ണ്​ പ​രാ​തി​ക്കാ​ര​ൻ നല്‍കിയത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ഐഇഎ​ൽടിഎ​സ്, ടോ​ഫ​ൽ, ഇഎംഎ​സ്എടി ഉ​ൾ​പ്പെ​ടെയു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു​ള്ള പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ പ​രാ​തി​ക്കാ​ര​ൻ വാ​ട്​​സ്ആ​പ്പ്​ വ​ഴി ഇ​വ​രെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. 15,00 ദി​ർ​ഹം ന​ൽ​കി​യാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ​ര​സ്യ​ത്തി​ല്‍ വാ​ഗ്ദാ​നം ചെയ്തിരുന്നത്. അ​തു പ്ര​കാ​രം അ​വ​ർ ന​ൽ​കി​യ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ഇ​യാ​ൾ പ​ണം അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എ​ന്നാ​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യി കാ​ല​താ​മ​സം വ​രു​ത്തു​ക​യും വാ​ട്​​സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പോലീ​സ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​ര​യു​മാ​യു​ള്ള ബ​ന്ധം ഇ​യാ​ൾ നി​ഷേ​ധി​ച്ചു. പ​ക്ഷേ, പ​ണം വാ​ങ്ങി​യ​താ​യി സ​മ്മ​തി​ക്കുകയും ചെയ്തു. സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​യാ​ളി​ൽ നി​ന്ന്​ പ​ണം സ്വീ​ക​രി​ച്ചശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്​ കൈ​മാ​റു​ക​യാ​യി​രുന്നെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *