
ഇറാന്റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഒറ്റയ്ക്ക് സാധിക്കും, ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍
Israel Iran Conflict ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ഇറാന്റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റയ്ക്ക് സാധിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം ട്രംപ് തീരുമാനിക്കും. ഇറാനിലെ അധികാരക്കൈമാറ്റത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് ഇറാന് ജനതയാണ്, നെതന്യാഹു പറഞ്ഞു.
അതേസമയം, ഇസ്രയേല്‍–ഇറാന് സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നയതന്ത്രചര്‍ച്ചകള്‍ നടത്തുമെന്ന് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഖത്തര്‍, ഒമാന്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമാധാന നീക്കങ്ങള്‍ പുരോഗമിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ഇന്ന് യോഗം ചേരും. ഇറാന് വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന് അധികൃതരുമായും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments (0)