Advertisment

US Ready to Attack Iran: ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍ ആക്രമിക്കാന്‍ യുഎസ്? പദ്ധതി തയ്യാറായെന്ന് റിപ്പോര്‍ട്ട്

Advertisment

US Ready to Attack Iran ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍ ആക്രമിക്കാന്‍ യുഎസ് പദ്ധതി തയ്യാറായെന്ന് റിപ്പോര്‍ട്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് യു.എസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഭൂമിക്കടിയിലുള്ള ആണവകേന്ദ്രം തകര്‍ക്കാന്‍ 1.8 മുതല്‍ 2.4 മീറ്റര്‍ ആഴത്തില്‍ വരെ സ്ഫോടനശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കാന്‍ യുഎസ് ആലോചിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തിമതീരുമാനം എടുത്തില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇറാനെ ആക്രമിക്കാന്‍ വൈറ്റ് ഹൗസില്‍ നിന്നുള്ള അന്തിമ അനുമതിക്കായി പെന്‍റഗണ്‍ കാത്തിരിക്കുന്നെന്നാണ് പുറത്തുവരുന്ന സൂചന. ഇറാന്‍ ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്ന അരാക്കിലും കൊണ്‍ടാബിലും ഇന്ന് ഇസ്രയേല്‍ ആക്രമണം നടത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ജനങ്ങളോട് ഉടന്‍ മേഖലയില്‍ നിന്ന് ഒഴിയാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍റെ ഫോര്‍ഡോ ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് യുഎസ് നീക്കം. യുഎസ് എസ് നിമിറ്റ്സ് യുദ്ധക്കപ്പല്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് സംഘര്‍ഷമേഖലയിലേക്ക് നീങ്ങിത്തുടങ്ങി. യൂറോപ്പില്‍ നിന്ന് എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളും സജ്ജമായി. മധ്യേഷ്യയില്‍ 19 പട്ടാളബേസുകളാണ് യുഎസിനുള്ളത്. ഇവിടങ്ങളിലായി അന്‍പതിനായിരം സൈനികരുമുണ്ട്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group