Football Players Suspended in UAE ദുബായ്: യുഎഇയില്‍ രണ്ട് ഫുട്ബോള്‍ താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍. യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി ഷാർജ ക്ലബ് താരം ഖാലിദ് അൽ ധൻഹാനിയെയും ഷബാബ് അൽ അഹ്ലി ക്ലബ് താരം സുൽത്താൻ അദേലിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. അഞ്ച് പ്രാദേശിക മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതായി സമിതി പ്രഖ്യാപിച്ചു. അസോസിയേഷൻ ഇരുവർക്കും 500,000 ദിർഹം വീതം പിഴ ചുമത്തി. ഇവരെ ദേശീയ ടീം പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും അറിയിച്ചു. ജൂൺ ഏഴിന് ദേശീയ ടീം കാംപിനുള്ളിൽ രണ്ട് താരങ്ങളും നിയമലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. ദേശീയ ടീമുകൾക്കുള്ള അച്ചടക്ക, ഉപരോധ ചട്ടങ്ങൾ അനുസരിച്ചാണ് തീരുമാനമെന്ന് ദേശീയ ടീം മാനേജർ യാനി അല്ലാഹ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Football Players Suspended in UAE: യുഎഇയില്‍ രണ്ട് ഫുട്ബോള്‍ താരങ്ങള്‍ക്ക് സസ്പൈന്‍ഷന്‍, വന്‍തുക പിഴയും
Advertisment
Advertisment