Posted By ashwathi Posted On

student job; യുഎഇയിൽ വിദ്യാർത്ഥികൾക്ക് പണം വാരാം; മികച്ച അവസരമൊരുക്കി അധികൃതർ

student job; യുഎഇയിൽ സ്കൂൾ – കോളജ് വിദ്യാ‍ർത്ഥികൾക്ക് അവരുടെ പഠനകാലത്ത് തന്നെ ജോലി സാഹചര്യങ്ങൾ മനസിലാക്കാൻ ഇൻറേൺഷിപ്പുകൾ ചെയ്യാൻ അവസരമുണ്ട്. തൊഴിൽ സാഹചര്യങ്ങൾ മനസിലാക്കാനും കൂടുതൽ കാര്യക്ഷമമായി തൊഴിൽ തേടാനും വിദ്യാ‍ർഥികൾക്ക് ഇൻറേൺഷിപ്പുകൾ സഹായകരമാകും. സ്കൂൾ ലൈഫും പ്രഫഷണൽ ലൈഫും തമ്മിലുളള അന്തരമില്ലാതാക്കാൻ ഇത്തരം ഇൻറേൺഷിപ്പുകൾ വിദ്യാർഥികൾക്ക് പ്രയോജനപ്പെടും. പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നും മാറി തൊഴിലവസരങ്ങൾ കൂടൂന്ന മേഖലകളെ കുറിച്ച് മനസിലാക്കി തൊഴിൽ തേടുകയും ചെയ്യുന്നവരാണ് ഇന്നത്തെ യുവതലമുറ. അത്തരം അവസരങ്ങൾ യുഎഇ പോലുളള രാജ്യത്ത് നിരവധിയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഏത് മേഖലയാണോ പഠിക്കാൻ തിരഞ്ഞെടുത്തത്, അതേ മേഖലയിൽ ഇൻറേൺഷിപ്പുകൾ ചെയ്യുന്നത് തൊഴിൽ മികവുണ്ടാക്കാനും അതോടൊപ്പം തന്നെ തൊഴിലവസരങ്ങൾ വരുമ്പോൾ മുൻതൂക്കം നേടാനും സഹായിക്കും.

∙ നിയമ വ്യവസ്ഥകൾ

യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 5 പ്രകാരം 15 മുതൽ 18 വയസ്സുവരെയുളളവരെ ജോലിക്ക് നിയമിക്കാൻ സാധിക്കില്ല. എന്നാൽ നിബന്ധനകൾക്ക് വിധേയമായി വിദ്യാർഥികൾക്ക് ജോലി ചെയ്യാൻ അനുമതിയുണ്ട്.

നിബന്ധനകൾ

∙ ആരോഗ്യത്തിനും സുരക്ഷയ്ക്കും കോട്ടമുണ്ടാക്കുന്ന ജോലികൾ പാടില്ല.

∙ സ്ഥാപനത്തിൻറെ പ്രധാന പ്രവർത്തനങ്ങൾക്ക് അനുസൃതമായി വേണം ജോലി നൽകാൻ.

∙ സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരിക്കണം.

∙ ജോലിയിടത്ത് വിദ്യാർത്തികൾക്കുളള നിയമങ്ങൾ പ്രദർശിപ്പിച്ചിരിക്കണം.

ഫെഡറൽ നിയമം 33 ആർട്ടിക്കിൾ 5 പ്രകാരം 15 വയസിന് താഴെയുളളവരെ നിയമിക്കാൻ അനുമതിയില്ല. ദൈനം ദിന ജോലി ആറ് മണിക്കൂറിൽ കൂടരുത്. ഒരു മണിക്കൂറോ അതിലധികമോ വിശ്രമ സമയം ഉണ്ടാകണം. അപടകരമായ ജോലികൾ, അധികസമയ ജോലി എന്നിവ പാടില്ല. ഔദ്യോഗിക അവധികൾ നൽകണം.

∙ കരാർ ഇപ്രകാരം

15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ അവധിക്കാലത്ത് ജോലിക്ക് എടുക്കാം. പരമാവധി തുടർച്ചയായ മൂന്ന് മാസങ്ങൾ വരെ മാത്രമെ ജോലിയ്ക്ക് നിയമിക്കാവൂ. ജോലി കരാറിൽ , ജോലിയുടെ സ്വഭാവം, വേതനം, ജോലി സമയം അവധി, ബോണസ് (ഉണ്ടെങ്കിൽ ) എന്നിവ വ്യക്തമാക്കണം.

∙ ആവശ്യമായ രേഖകൾ

വിദ്യാർഥികളെ ജോലിക്ക് നിയമിക്കാൻ രക്ഷിതാവിൻറെ സമ്മതപത്രം വേണം. എമിറേറ്റ്സ് ഐഡി, വിദ്യാർഥിയെന്ന് വ്യക്തമാക്കുന്ന തെളിവ്, യുഎഇ താമസവീസ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സമ്മത പത്രം എന്നിവ ആവശ്യമാണ്.

∙ ഈ ജോലികൾ പാടില്ല

ഖനന താപന മേഖലകളിലെ ജോലികൾക്ക് 18 വയസുവരെയുളളവരെ നിയമിക്കരുത്. ഓയിൽ റിഫൈനറി, ബേക്കറികളിലെ ഓവൻ സംബന്ധമായ ജോലികൾ, സിമൻറ് ഫാക്ടറികളിലെ ജോലികളും പാടില്ല. കൂടാതെ, ഐസ് കൂൾ ഫാക്ടറികളെ ജോലി, ഇലക്ട്രിക്കൽ വെൽഡിങ്, കെമിക്കൽ വെയർഹൗസുകളിലെ ജോലി, ഗ്യാസ് സിലിണ്ടറുകൾ നിറയ്‌ക്കൽ, ബാറിലെ ജോലി, ഭാരം കൂടിയ ചരക്കുകൾ കൈകാര്യം ചെയ്യുക തുടങ്ങിയവയും അനുവദനീയമല്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *