Dubai Ready For a Surprise: ‘ദുബൈ, റെഡി ഫോർ എ സർപ്രൈസ്’; വൈറലായി കോലിയുടെയും അനുഷ്കയുടെയും പരസ്യചിത്രം

Dubai Ready For a Surprise ദുബൈ: ദുബൈ ടൂറിസത്തിന്‍റെ പുതിയ പരസ്യ ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാത് കോലിയും ഭാര്യയും ബോളിവുഡ് സിനിമാതാരവുമായ അനുഷ്ക ശർമയും. ദുബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ ഭാഗമായ ദുബൈ കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (വിസിറ്റ് ദുബൈ) ഒരുക്കുന്ന ദുബൈ, റെഡി ഫോര്‍ എ സര്‍പ്രൈസ് എന്ന പരസ്യ ചിത്രത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം എന്ന നിലയിൽ ദുബൈയെ അവതരിപ്പിക്കുന്നതാണ് പരസ്യം. ദുബൈ ​ന​ഗരത്തിൽ അറിഞ്ഞിരിക്കേണ്ട, കണ്ടിരിക്കേണ്ട വിവിധങ്ങളായ അനുഭവങ്ങളാണ് പരസ്യത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. 3.46 മിനിറ്റാണ് പരസ്യ ചിത്രത്തിന്റെ ദൈർഘ്യം. ഇതിൽ ദുബൈ ന​ഗരത്തിന്റെ ഓരോ കാഴ്ചകളും പുതുമയാർന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg അനുഷ്കയ്ക്ക് എന്നും ഓർത്തുവെക്കാവുന്ന തരത്തിൽ മികച്ചൊരു അനുഭവം നൽകുക എന്ന വിരാതിന്‍റെ ചിന്തയിൽ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. അനുഷ്കയുടെ വൈബിനും ഇഷ്ടങ്ങൾക്കും അനുസൃതമായുള്ള ദുബൈ ന​ഗരത്തിന്റെ പുതിയ മുഖമാണ് പരസ്യത്തിൽ കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 360 ഡി​ഗ്രി ഇൻഫിനിറ്റി പൂളായ ഓറ സ്കൈപൂളിൽ തുടങ്ങി ബീച്ചുകളിലൂടെയുള്ള പാരാസെയിലിങും ആശ്ചര്യം ജനിപ്പിക്കുന്ന ദുബൈയുടെ നിരവധി കാഴ്ചകളും പരസ്യത്തില്‍ കാണാം. റിലീസ് ചെയ്ത് ഇതിനോടകം തന്നെ നിരവധി പേർ പരസ്യം കണ്ടുകഴിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group