UAE Jobs PCC: യുഎഇയില്‍ എല്ലാ ജോലികൾക്കും പോലീസ് ക്ലിയറൻസ് നിര്‍ബന്ധമാണോ? അപേക്ഷിക്കേണ്ട വിധം

UAE Jobs PCC ദുബായ്: യുഎഇയില്‍ എല്ലാ ജോലികള്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അധികൃതര്‍. പുതുതായി ജോലിക്ക് കയറുന്ന ജീവനക്കാരിൽനിന്ന് സ്ഥാപന ഉടമകൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ആവശ്യപ്പെടാറുണ്ട്. ഇവർ മുൻപ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന ഉറപ്പിനാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അധികൃതര്‍ ആവശ്യപ്പെടുന്നത്. അതേപോലെ യുഎഇ സർക്കാരുമായി ബന്ധപ്പെട്ട ജോലികൾക്കും സ്കൂൾ ജോലികൾക്കും അതാത് എമിറേറ്റുകളിൽ ക്ലിയറൻസ് ആവശ്യപ്പെടാറുണ്ട്. അതാത് സ്ഥാപനങ്ങൾ ഉദ്യോഗാർഥികളിൽനിന്ന് പിസിസി സമർപ്പിക്കാൻ നിർബന്ധവും യുഎഇ ഫെഡറൽ നിയമം അനുശാസിക്കുന്നില്ല. ജോലിയുടെ സ്വഭാവമനുസരിച്ച് പിസിസി ആവശ്യപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg പോലീസ് ക്ലിയറൻസ് ലഭിക്കുന്ന വിധം- എമിറേറ്റ്സ് ഐഡി വഴി യുഎഇ പാസ് ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ വഴി പിസിസി ലഭിക്കാൻ അപേക്ഷിക്കാം, അതത് എമിറേറ്റുകളിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാനും ഈ വെബ്‌സൈറ്റ് വഴി സാധിക്കും, പിസിസി ലഭിക്കാൻ സർക്കാർ നിശ്ചയിച്ച നിശ്ചിതഫീസ് അടച്ചാൽ ലഭിക്കും, അപേക്ഷകർ മുൻപ് എന്തെങ്കിലും കേസുകളിൽ പെട്ടാൽ പിസിസി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്, മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടയാൾക്ക് പുതുതായി ഒരു സ്ഥാപനത്തിൽ ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാനും പിസിസി ലഭിക്കില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group