Sharjah Fire: യുഎഇയില്‍ റിപ്പോർട്ട് ചെയ്തത് വന്‍ തീപിടിത്തം

Sharjah Fire ദുബായ്: ഷാർജയിലെ ഹംരിയ തുറമുഖത്തുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കാനായത് 24 മണിക്കൂര്‍ കൊണ്ട്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പിറ്റേന്ന്, ഞായറാഴ്ച രാവിലെ 6.25 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രത്യേക സംഘങ്ങൾ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. സ്ഥലത്ത് സൂക്ഷിച്ചിരുന്ന വസ്തുക്കളിലാണ് തീപടര്‍ന്നത്. അതിനാൽ ആർക്കും പരിക്കേൽക്കാതെ തീ പടരുന്നത് തടയാൻ അധികൃതർക്ക് കഴിഞ്ഞു. ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫും ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം മേധാവിയുമായ മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg തീ നിയന്ത്രണവിധേയമാക്കാൻ പ്രത്യേക സംഘങ്ങൾ നൂതന ഉപകരണങ്ങൾ ഉപയോഗിക്കുകയും ഉന്നതതല അടിയന്തര പ്രോട്ടോക്കോളുകൾ പ്രകാരം പ്രവർത്തിക്കുകയും ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക ചാനലുകളിലൂടെയുള്ള അപ്‌ഡേറ്റുകൾ പിന്തുടരാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകാനും മേജർ ജനറൽ ബിൻ ആമെർ പൊതുജനങ്ങളോട് അഭ്യർഥിച്ചു, വിവരങ്ങൾക്ക് സ്ഥിരീകരിച്ച ഉറവിടങ്ങളെ മാത്രം ആശ്രയിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group