Posted By saritha Posted On

Air India Express Emergency Landing: ഗർഭിണികളും കുട്ടികളും ഉൾപ്പടെ 200ഓളം യാത്രക്കാര്‍, യുഎഇയില്‍നിന്ന് പറന്ന വിമാനം അടിയന്തരമായിറക്കി

Air India Express Emergency Landing മസ്കത്ത്: ദുബായ് – കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ഒമാനിലെ മസ്കത്തിലിറക്കി. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 200 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. ദുബായിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട ഐ.എക്സ് 436 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം അടിയന്തിരമായി ഇറക്കിയത്. ​സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനം മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കുകയാണെന്ന് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ശേഷം രണ്ട് മണിക്കൂറോളം യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ ചെലവഴിച്ചു. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ മറുപടി അധികൃതര്‍ നൽകിയില്ല. ഇതോടെ യാത്രക്കാർ ബഹളം വെച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്നതോടെ കുട്ടികൾ അസ്വസ്ഥരാകുകയും കരയാനും തുടങ്ങി. തുടർന്ന്, എല്ലാവരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും എയർപോർട്ടിന് സമീപത്തുള്ള ഹോട്ടലിലേക്ക് താമസസൗകര്യം ഒരുക്കി നൽകുകയുമായിരുന്നു. വിമാനത്തിനുള്ളിൽ ഭക്ഷണമോ വെള്ളമോ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചശേഷം യാത്ര പുനഃരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ പുറപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ലെന്നും യാത്രക്കാർ ആരോപിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *