എറണാകുളത്ത് ലഹരി വിൽപന നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും 20 ഗ്രാമിൽ അധികം കഞ്ചാവും 0.7 മില്ലിഗ്രാം എംഡിഎംഎയും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്. 5 മാസങ്ങൾക്ക് മുൻപ് ഭാര്യ ഭർത്തക്കാൻമാരാണെന്ന് തെറ്റ് ധരിപ്പിച്ച് ഷൊർണ്ണൂർ സ്വദേശിയായ സാജനും തൃശുർ സ്വദേശിയായ യുവതിയും വീട് വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ ഇരുവരും ലിവിങ് ടുഗെതറായിരുന്നുവെന്ന് ആണ് പോലിസ് പറയുന്നത്. എറണാകുളം വടക്കൻ പറവൂരിലാണ് വീട് വാടകക്ക് എടുത്ത് താമസിച്ചിരുന്നത്. സാജൻ വടക്കൻ പറവൂരിലെ സ്വകാര്യ ബാങ്കിൽ ജോലിക്കാരാനാണെന്നാണ് പറഞ്ഞിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഷൊർണ്ണൂർ സ്വദേശിയായ സാജൻ മുനമ്പം സ്വദേശികളായ ആഷ്ലി, ഷിൻ്റോ എന്നിവർക്കെതിരെയാണ് വടക്കേക്കര പൊലീസ് കേസെടുത്തത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ പലരും പല സമയങ്ങളിൽ വന്നു പോകുന്നുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു, അങ്ങനെയാണ് പൊലിസ് അന്വേഷണം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നിരുന്നില്ല തുടർന്ന് ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു.
Home
kerala
drugs selling; ഭാര്യയും ഭർത്താവുമാണെന്ന് കള്ളം പറഞ്ഞ് വീടെടുത്ത് താമസം, രഹസ്യവിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഞെട്ടി
Related Posts
യുഎഇയിൽ മരണപ്പെട്ട അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്