Posted By ashwathi Posted On

new Indian Passport Rule; പ്രവാസികൾക്ക് ആശ്വാസം; ഇനി പാസ്പോർട്ട് പുതുക്കാൻ നിയമം തടസ്സമാകില്ല

new Indian Passport Rule; യുഎഇയിൽ ഇനി പാസ്പോർട്ട് പുതുക്കാൻ നിയമം തടസ്സമാകില്ല. പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാണ്. മാര്യേജ് സർട്ടിഫിക്കറ്റില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ പാസ്പോർട്ടിൽ ചേർക്കാനുള്ള പുതിയ സംവിധാനത്തിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗികമായി തുടക്കം കുറിച്ചു. പുതിയ മാർ​ഗ നിർദേശ പ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി ‘അനക്സർ ജെ’ എന്ന ഫോം സമർപ്പിച്ചാൽ മതി. ദമ്പതികൾ വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉൾക്കൊള്ളിക്കണം. ദമ്പതികൾ ഒപ്പിട്ട സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണനാമവും മേൽവിലാസവും, ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട് നമ്പറുകൾ, വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ്, പാസ്പോർട്ട് നൽകുന്നതിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥർ ഉത്തരവാദിയാകില്ലെന്ന് അറിയിപ്പ് എന്നിവയാണ് അനക്സ്ചർ ജെ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇതെല്ലാം ലഭ്യമാക്കിയാൽ ഇനി വിവാഹം രജിസ്റ്റർ ചെയ്യാത്ത ദമ്പതികൾക്കും പാസ്പോർട്ടിൽ കുടുംബ വിവരങ്ങൾ ഉൾപ്പെടുത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *