new Indian Passport Rule; യുഎഇയിൽ ഇനി പാസ്പോർട്ട് പുതുക്കാൻ നിയമം തടസ്സമാകില്ല. പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാണ്. മാര്യേജ് സർട്ടിഫിക്കറ്റില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ പാസ്പോർട്ടിൽ ചേർക്കാനുള്ള പുതിയ സംവിധാനത്തിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗികമായി തുടക്കം കുറിച്ചു. പുതിയ മാർഗ നിർദേശ പ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി ‘അനക്സർ ജെ’ എന്ന ഫോം സമർപ്പിച്ചാൽ മതി. ദമ്പതികൾ വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉൾക്കൊള്ളിക്കണം. ദമ്പതികൾ ഒപ്പിട്ട സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണനാമവും മേൽവിലാസവും, ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട് നമ്പറുകൾ, വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ്, പാസ്പോർട്ട് നൽകുന്നതിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥർ ഉത്തരവാദിയാകില്ലെന്ന് അറിയിപ്പ് എന്നിവയാണ് അനക്സ്ചർ ജെ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇതെല്ലാം ലഭ്യമാക്കിയാൽ ഇനി വിവാഹം രജിസ്റ്റർ ചെയ്യാത്ത ദമ്പതികൾക്കും പാസ്പോർട്ടിൽ കുടുംബ വിവരങ്ങൾ ഉൾപ്പെടുത്താം.
Home
news
new Indian Passport Rule; പ്രവാസികൾക്ക് ആശ്വാസം; ഇനി പാസ്പോർട്ട് പുതുക്കാൻ നിയമം തടസ്സമാകില്ല
Related Posts
Women’s Empowerment Across Various Sectors in Qatar മാതൃകാപരം ഈ മുന്നേറ്റം; ഖത്തറിന്റെ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണം ഉയർന്ന നിലയിൽ
Qatar private schools award : ഖത്തറിൽ 207 സ്വകാര്യ സ്കൂളുകൾക്ക് പുരസ്കാരം; തുടർച്ചയായി 3 വർഷം മികവ് പുലർത്തിയ 63 സ്ഥാപനങ്ങൾക്ക് കപ്പ്!
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും