Malayali Woman Death ദുബായ്: മലയാളി യുവതി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്‌സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദുബായിലെ കരാമയിലായിരുന്നു താമസം. മൂന്നുമാസം മുന്‍പാണ് മുഹ്‌സിന നാട്ടില്‍നിന്ന് ദുബായിലെത്തിയത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ദുബായ് കെഎംസിസി വൃത്തങ്ങള്‍ അറിയിച്ചു. മുഹ്‌സിനയുടെ നിര്യാണത്തില്‍ ദുബായ് കെഎംസിസി വനിതാ വിങ് അനുശോചനം രേഖപ്പെടുത്തി. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്‍റെയും മകളാണ്. മക്കള്‍: അയ്‌സാന്‍(4), ഇമാദ്(2). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Home
news
Malayali Woman Death: നാട്ടില്‍ നിന്ന് യുഎഇയിലെത്തിയത് മൂന്നുമാസം മുന്‍പ്; ഹൃദയാഘാതത്തെ തുടര്‍ന്ന് 24 കാരി മരിച്ചു