Eid Al Adha ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) അവധി ദിനം അടുത്തിരിക്കുകയാണ്. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്ലിം സമൂഹം ത്യാഗസ്മരണകളുമായി ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഇന്ന്(27)ന് ദുൽ ഹജ് മാസപ്പിറവി കാണാൻ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പൊതുജനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂൺ ആറിന് ബലി പെരുന്നാൾ ആകാനാണ് സാധ്യത. ദുൽ ഹജ് മാസത്തിലെ പത്താം തീയതിയാണ് ഹജ് തീർഥാടനത്തിന്റെ സമാപനവും ബലി പെരുന്നാളിന്റെ ആരംഭവും. എന്നാൽ, ഈ തീയതി ദുൽ ഹജ് മാസത്തിന്റെ ചന്ദ്രദർശനത്തെ ആശ്രയിച്ചിരിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg യുഎഇയില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത്തവണ നാല് ദിവസം ബലി പെരുന്നാള്‍ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസപ്പിറവി കാണുന്നതിന് അനുസരിച്ച്, ജൂണ്‍ ആറോ, ഏഴോ മുതലായിരിക്കും ആരംഭിക്കുക. പ്രവാസികൾ പലരും വാർഷിക അവധിയും ചേർത്ത് 9 മുതൽ 16 ദിവസങ്ങളോളം അവധി നീട്ടാൻ പദ്ധതിയിടുന്നുണ്ട്. ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നതില്‍നിന്ന് വിലക്കുന്നത്. ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, കസകിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ജോർജിയ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലേയ്ക്കാണ് യാത്രാ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.