Posted By ashwathi Posted On

Emirate draw; യുഎഇ; നറുക്കടുപ്പിലൂടെ പ്രവാസിയെ തേടിയെത്തിയത് 231 കോടിയോളം; ആർബിഐയുടെ അനുമതിക്കായി കാത്തിരിക്കുന്നു

Emirate draw; യുഎഇയിൽ എമിറേറ്റ് ഡ്രോ ലോട്ടറി നറുക്കെടുപ്പിലൂടെ പ്രവാസിയെ തേടിയെത്തിയത് 231 കോടിയോളം രൂപ. ചെന്നൈ സ്വദേശിയായ റിട്ട. എൻജിനീയർ ശ്രീറാം രാജഗോപാലിനെയാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചത്. 1998 മുതൽ 2023 വരെ അതായത്, 25 വർഷത്തോളം സൗദിയിൽ എഞ്ചിനീയറായിരുന്ന ശ്രീറാം ആരോഗ്യപ്രശ്നങ്ങളും അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ടാണ് കുടുംബവുമൊത്ത് നാട്ടിലേക്കു മടങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  എന്നാൽ നാട്ടിലിരുന്ന് ഓൺലൈനിൽ നറുക്കെടുപ്പിൽ പങ്കെടുക്കുമായിരുന്നു. ഇത്തവണ ശ്രീറാമിനെ ഭാ​ഗ്യം തേടി എത്തുകയായിരുന്നു.
ആദ്യം ഈ തുക എന്തു ചെയ്യണമെന്ന് അറിയില്ല എന്നായിരുന്നു ശ്രീറാമിൻ്റെ മറുപടി. തുകയിൽ ഒരു ഭാഗം ദാനം ചെയ്യും. മക്കളുടെ ഭാവി സുരക്ഷിതമാക്കും, അദ്ദേഹം പറഞ്ഞു. വിദേശത്ത് ഭാഗ്യ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചാൽ ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കുകയാണ് ആദ്യപടി. ഇതുപ്രകാരം ബാങ്ക് റിപ്പോർട്ട് തയാറാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി സമർപ്പിക്കും. ആർബിഐ അംഗീകരിച്ചാൽ നികുതി കഴിച്ചുള്ള തുക ശ്രീറാമിൻ്റെ അക്കൗണ്ടിലേക്ക് എത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *