
UAE To India Flight Service: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് പുതിയ സര്‍വീസുമായി ഇന്‍ഡിഗോ
UAE To India Flight Service അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് വിമാന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ. അബുദാബിയിൽ നിന്നാണ് വിമാന സര്‍വീസ്. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. ഇതിൽ ഭുവനേശ്വറിലേക്കും മധുരയിലേക്കും ആഴ്ചയിൽ മൂന്ന് സർവീസും വിശാഖപട്ടണത്തേക്ക് നാല് സർവീസുമുണ്ടാകും. ഇതോടെ യുഎഇയിലെ അഞ്ചു സെക്ടറുകളിൽ നിന്ന് ഇന്ത്യയിലെ 20 നഗരങ്ങളിലേക്ക് ആഴ്ചയിൽ 280 ഇൻഡിഗോ സർവീസാകും. അബുദാബി-മധുര തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാവിലെ 7.20നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.05നു മധുരയിലെത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
തിരികെ 2.35നു പുറപ്പെട്ടു വൈകിട്ട് 5.20നു യുഎഇയിൽ എത്തും. അബുദാബി-ഭുവനേശ്വർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്നു പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.35നു ഭുവനേശ്വറിലെത്തും. തിരിച്ച് 9.35നു പുറപ്പെട്ട് ഉച്ചയ്ക്കു 12.35ന് അബുദാബിയിൽ എത്തും. അബുദാബി-വിശാഖപട്ടണം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.20നു വിശാഖപട്ടണത്ത് ഇറങ്ങും. തിരിച്ച് 9.45നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് അബുദാബിയിൽ എത്തും.
Comments (0)