Bengaluru London Flight Returns: നാട്ടില്‍നിന്ന് തിരിച്ച വിമാനം യാത്രമധ്യേ മടങ്ങിവന്നു

Bengaluru London Flight Returns ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയർവേസ് വിമാനം യാത്ര പൂർത്തിയാക്കാതെ മടങ്ങിവന്നു. സാങ്കേതികത്തകരാറാണ് കാരണം. വെള്ളിയാഴ്ച രാവിലെ 7.40-ന് പുറപ്പെട്ട ബിഎ 118 നമ്പർ വിമാനം അബുദാബിവരെ എത്തിയശേഷമാണ് ബെംഗളൂരുവിലേക്ക് മടങ്ങിയത്. വിമാനം സുരക്ഷിതമായി ബെംഗളൂരുവിൽ ഇറങ്ങിയെന്നും സാങ്കേതികപ്രശ്നം മുൻനിർത്തി മുൻകരുതലായാണ് തിരിച്ചെത്തിയതെന്നും ബ്രിട്ടീഷ് എയർവേസിന്റെ വക്താവ് വ്യക്തമാക്കി. വിമാനത്തിന്റെ പരിശോധന പൂർത്തിയാക്കിയശേഷം ഉച്ചകഴിഞ്ഞ് 2.30-ഓടെ വീണ്ടും ലണ്ടനിലേക്ക് വിമാനം തിരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy