Fire in Restaurant അബുദാബി: യുഎഇയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ റസ്റ്റോറന്‍റില്‍ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് അൽ ബർഷ 1 ലെ ഒരു റസ്റ്റോറന്റിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. “ഞാൻ ഉറങ്ങുകയായിരുന്നു, എന്റെ ഫ്ലാറ്റ് മേറ്റ് എന്നെ ഉണർത്തി കെട്ടിടത്തിൽ തീപിടിത്തമുണ്ടെന്ന് പറഞ്ഞു. എഴുന്നേറ്റപ്പോൾ ആളുകൾ പുറത്തേക്ക് ഓടുന്നത് കണ്ടു,” ഒരു വാടകക്കാരൻ പറഞ്ഞു. “പുറത്തേക്കിറങ്ങിയപ്പോൾ, ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ശ്രമിക്കുന്നത് കണ്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ഉണ്ടായിരുന്നു.” അടുത്തിടെയുണ്ടായ മറ്റൊരു തീപിടിത്ത സ്ഥലത്തുനിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവം. മെയ് 13 ന്, മാൾ ഓഫ് ദി എമിറേറ്റ്‌സിന് സമീപമുള്ള ബർഷ 1 ലെ ഹാലിം സ്ട്രീറ്റിലെ അൽ സറൂണി കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നു. 13 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു റെസ്റ്റോറന്റിൽ നിന്നാണ് ആ തീപിടിത്തവും ഉണ്ടായത്.
Related Posts

Air India Express Emergency Landing: ഗർഭിണികളും കുട്ടികളും ഉൾപ്പടെ 200ഓളം യാത്രക്കാര്‍, യുഎഇയില്‍നിന്ന് പറന്ന വിമാനം അടിയന്തരമായിറക്കി
