Posted By saritha Posted On

India UAE Flights: ഇന്ത്യയില്‍ പലയിടങ്ങളിലും കനത്തമഴ; യുഎഇ – ഇന്ത്യ വിമാനസർവീസുകളെ ബാധിച്ചോ?

India UAE Flights ദുബായ്: ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തെങ്കിലും യുഎഇ- ഇന്ത്യ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ല. നിശ്ചയിച്ചിട്ടുള്ള ഷെ‍‍‍ഡ്യൂൾ പ്രകാരം വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ആശങ്കയിലായിരുന്നു. ഇതോടെയാണ് മഴ യുഎഇ-ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇന്ത്യയിലെ പ്രതികൂല സാഹചര്യം വിമാന സർവീസുകളെ നേരിട്ട് ബാധിക്കില്ലെന്ന് യുഎഇ എയർലൈൻസുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നിവയുടെ ഔദ്യോ​ഗിക വക്താക്കൾ അറിയിച്ചു. ഡല്‍ഹിയിൽ മഴ തുടരുന്നതിനാൽ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതായി ഇന്ത്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *