Eid Al Adha UAE ദുബായ്: യുഎഇയിൽ ഈ വർഷത്തെ ബലി പെരുന്നാൾ സാധ്യതാ ദിനം പ്രവചിച്ചു. ബലി പെരുന്നാള്‍ ജൂൺ ആറിന് ആകാൻ സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഈ മാസം 28ന് ദുൽഹജ് ആദ്യദിനമാകുമെന്ന് കരുതപ്പെടുന്നു. ആദ്യത്തെ ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചതിനുശേഷമേ അന്തിമ തീയതി സ്ഥിരീകരിക്കും. അറഫാ ദിനം ജൂൺ അഞ്ചിന് ആകുമെന്നും അധികൃതര്‍ പ്രവചിച്ചു. അതേസമയം, കുവൈത്തിൽ അഞ്ച് ദിവസം പെരുന്നാൾ അവധി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎഇയിൽ അവധിദിനത്തിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg