IIFT Dubai ഇന്ത്യയുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി) യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യത്തെ ഓഫ്‌ഷോര്‍ കാംപസ് ദുബായില്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്‍റെ അനുമതിയായി. കേന്ദ്ര വാണിജ്യമന്ത്രാലയം സമര്‍പ്പിച്ച പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെയും യുജിസിയുടെയും എന്‍ഒസിയും ലഭിച്ചു. യുഎഇ സര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിവിധ വിദേശ പൗരന്‍മാര്‍ക്കും ഈ കാംപസ് പുതിയ അവസരങ്ങളുടെ വാതില്‍ തുറക്കും. വിദേശ വ്യാപാരത്തെ കുറിച്ച് ഏറ്റവും ആധുനികമായ പഠനത്തിന് പേരെടുത്ത സ്ഥാപനമാണ് ഐ.ഐ.എഫ്.ടി. ഡല്‍ഹി, കൊല്‍ക്കത്ത, കാക്കിനട (ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിലുള്ള രാജ്യത്തെ ഐ.ഐ.എഫ്.ടികള്‍ നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഈ കേന്ദ്രങ്ങളിലെ പഠന, സാമ്പത്തിക സംവിധാനങ്ങളൊന്നും ഓഫ്‌ഷോര്‍ കാംപസിനായി ഉപയോഗിക്കില്ല. ബിസിനസ് രംഗത്ത് ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉതകുന്ന എം.ബി.എ (ഇന്റര്‍നാഷണല്‍ ബിസിനസ്), മാനേജ്‌മെന്റ് പിഎച്ച്ഡി, ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ യുവാക്കള്‍ക്കിടയില്‍ ഏറെ ആകര്‍ഷകമാക്കുന്നു. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നതുമായ തീരുമാനമാണിതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
Related Posts

UAE Lottery: യുഎഇ ലോട്ടറി: ഇത്തവണ മാറ്റിമറിച്ചത് ഏഴ് താമസക്കാരുടെ ജീവിതം, ഓരോരുത്തര്‍ക്കും ലഭിച്ചത്…

യുഎഇയില്‍ വെച്ച് നഷ്ടപ്പെട്ട എയര്‍പോഡ് ഓണായത് ഒരു വര്‍ഷത്തിന് ശേഷം; ട്രാക്കിങ്ങിലായത് അവിചാരിതമായ സ്ഥലത്തുനിന്ന്
