ഇനി വരുന്ന അവധി ദിനങ്ങളിൽ യുഎഇയിൽ നിന്നും വലിയ ചെലവില്ലാതെ വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. പുതിയ റിപ്പോർട്ട് പ്രകാരം അമ്പത്തിയെട്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ആഫ്രിക്കൻ, ഒഷ്യാനിയ, ഏഷ്യൻ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങൾ പട്ടികയിലുണ്ട്. ഫിജി, ഇന്തൊനീഷ്യ, മലേഷ്യ, ഖത്തർ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങി ലോ-ബജറ്റ് രാജ്യങ്ങളും പട്ടികയിലിടം നേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള വിസ ഫ്രീ യാത്രകൾ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ലോകത്തിലെ എല്ലാ പൗരന്മാർക്കും വിസ ഇല്ലാതെ തന്നെ പ്രവേശനം നൽകുന്ന കെനിയ, ബുറുണ്ടി, റുവാണ്ട, മൈക്രോനേഷ്യ, സാമോവ, ടുവാലു, ടിമോർ-ലെസ്റ്റെ ഉൾപ്പെടെയുള്ള 12 രാജ്യങ്ങളും പട്ടികയിലുണ്ട്. അതേസമയം യുഎസ്, കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള വിസ നടപടികളിപ്പോഴും കർശനമായി തന്നെ തുടരുകയാണ്. ഈ രാജ്യങ്ങളിലേക്കുള്ള നടപടിക്രമങ്ങൾക്കുള്ള ചെലവും വേണ്ടുവരുന്ന സമയവും വെല്ലുവിളിയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Home
Uncategorized
Visa free travel: മലയാളിക്കിനി അവധിക്ക് യുഎഇയിൽ നിന്ന് വിസയില്ലാതെ പറക്കാം 58 രാജ്യങ്ങളിലേക്ക്!
Related Posts
UAE NEWS യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി