അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാത്തുനിൽക്കുന്നതിനിടയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് വിളിക്കുകയും ചെയ്ത അഞ്ചാം ക്ലാസുകാരിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരമായിരിക്കുന്നത്. മിഡിൽഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി യുഎഇ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പൂക്കൾ നൽകി സ്വാഗതം ചെയ്യാനായി കാത്തുനിന്ന മറിയം അലി അൽ ഖാബിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വെള്ള പൂക്കളുമായി ട്രംപിനെ സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുമ്പോഴായിരുന്നു ശൈഖ് മുഹമ്മദുമായി പെൺകുട്ടി സംസാരിക്കുന്നത്. അറബ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ യുഎഇ പ്രസിഡന്റുമായുള്ള സംഭാഷണത്തെ കുറിച്ചും തന്റെ അനുഭവത്തെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. തന്റെ അരികിലേക്ക് ശൈഖ് മുഹമ്മദ് നടന്നുവരികയായിരുന്നെന്നും ധാരാളം സംസാരിച്ചെന്നും മറിയം അലി പറഞ്ഞു. അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും തന്നെ കെട്ടിപ്പിടിച്ചതുമെല്ലാം സന്തോഷം നൽകുന്നതായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. ശൈഖ് മുഹമ്മദ് മറിയത്തോട് വളരെ സ്നേഹത്തോടെ സംസാരിക്കുന്നതും നെറ്റിയിൽ ചുംബിക്കുന്നതും വീഡിയോകളിൽ കാണാം. തന്റെ പ്രായവും പഠിക്കുന്ന ക്ലാസും അദ്ദേഹം ചോദിച്ചെന്നും സഹോദരങ്ങളിൽ ആരാണ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചതായി മറിയം പറഞ്ഞു. തങ്ങളെല്ലാവരും തന്നെ നന്നായി പഠിക്കുന്നുണ്ടെന്നും ക്ലാസിൽ എല്ലാ വിഷയത്തിനും നല്ല മാർക്കുണ്ടെന്നുമായിരുന്നു മറിയത്തിന്റെ മറുപടി. സംഭാഷണത്തിന്റെ അവസാനം തന്റെ വീട്ടിലേക്ക് യുഎഇ പ്രസിഡന്റിനെ ക്ഷണിച്ചെന്നും അദ്ദേഹം തന്റെ സന്തോഷം അറിയിച്ചെന്നും മറിയം അലി പറഞ്ഞു. അബുദാബിയിലെ അൽ ഇത്തിഹാദ് നാഷണൽ പ്രൈവറ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് മറിയം അലി അൽ ഖാബി യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Home
news
UAE: ട്രംപിന് പൂ കൊടുത്തു, യുഎഇ പ്രസിഡന്റിനെ വീട്ടിലേക്ക് ക്ഷണിച്ച് പെൺകുട്ടി; വൈറലായി മറിയം അലി