Posted By saritha Posted On

കണ്ണീരോടെ വിട; യുഎഇയിൽ കുത്തേറ്റു കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു

​Ani Mol Gilda Death ദുബായ്: യുഎഇയിലെ കരാമയിൽ കുത്തേറ്റു കൊല്ലപ്പെട്ട മലയാളി യുവതി ആനിമോൾ ഗില്‍ഡയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 10.30നുള്ള എയർ അറേബ്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഈ മാസം നാലിനാണ് ആനിയെ താമസസ്ഥലത്ത് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തിയത്. തുടർന്ന്, സുഹൃത്ത് തരപ്പെടുത്തി നൽകിയ ടിക്കറ്റുമായി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ അബുദാബി വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിലവിൽ അബിൻ ലാൽ ദുബായ് പോലീസ് കസ്റ്റഡിയിലാണുള്ളത്. ആനിയും അബിൻലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട്, സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. തുടർന്നാണ്, ആനിയെ സന്ദർശക വിസയിൽ അബിൻ ലാൽ അബുദാബിയിൽ കൊണ്ടുവന്നത്. ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ആനിക്ക് ജോലി ലഭിച്ചതോടെ ദുബായിലേക്ക് താമസം മാറിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *