
Fake Hajj Permit Sale: ഓണ്‍ലൈനിലൂടെ വ്യാജ ഹജ്ജ് പെര്‍മിറ്റ് വിറ്റു; യുവതി അറസ്റ്റില്‍
Fake Hajj Permit Sale റിയാദ്: ഓൺലൈനിലൂടെ വ്യാജ ഹജ്ജ് പെർമിറ്റ് വിൽപന നടത്തിയ യുവതി അറസ്റ്റില്‍. റിയാദ് പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ ഹജ്ജ് പെര്‍മിറ്റ് വിറ്റ ഈജിപ്തുകാരിയായ ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ് സീസണിൽ സന്ദർശക വിസയിൽ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. നിയമലംഘിക്കുന്നവരില്‍ നിന്ന് 20,000 ദിർഹം പിഴ ഈടാക്കും. വ്യാജ അനുമതി പത്രവുമായി ഹജ്ജിനെത്തുന്ന വിദേശികളെ 10 വർഷത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തുമെന്നു ദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഹജ്ജ് വിസയിൽ എത്തുന്നവർക്ക് മാത്രമാണു ഹജ്ജ് നിർവഹിക്കാൻ അനുമതിയുള്ളത്. നിയമലംഘകരെ കുറിച്ച് വിവരം അറിയിക്കാൻ മക്ക, റിയാദ് കിഴക്കൻ മേഖലയിലുള്ളവർ 911 നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 ഹോട്ട് ലൈൻ നമ്പറിലും വിളിക്കണം.
Comments (0)