Posted By saritha Posted On

UAE Crypto Fuel Stations: ‘മിഡില്‍ ഈസ്റ്റില്‍ ഇതാദ്യം’; യുഎഇയിലെ 10 കേന്ദ്രങ്ങളില്‍ പെട്രോള്‍ അടിക്കാന്‍ ക്രിപ്റ്റോ

UAE Crypto Fuel Stations ദുബായ്: പെട്രോള്‍ സ്‌റ്റേഷനുകളില്‍ പെട്രോള്‍ അടിക്കാന്‍ ക്രിപ്റ്റോ കറന്‍സി. രാജ്യത്തെ പ്രമുഖ പെട്രോളിയം കമ്പനിയായ എമിറാത്തും ക്രിപ്‌റ്റോ കറന്‍സി സേവനദാതാക്കളായ ക്രിപ്‌റ്റോ ഡോട്ട് കോമും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. മിഡില്‍ ഈസ്റ്റും വടക്കന്‍ ആഫ്രിക്കയും ചേര്‍ന്നുള്ള മേഖലയില്‍ ആദ്യമായാണ് ഒരു രാജ്യം പെട്രോള്‍ സ്‌റ്റേഷനുകളില്‍ ക്രോപ്‌റ്റോ കറന്‍സി അനുവദിക്കുന്നത്. ഇതോടെ, ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് യുഎഇയില്‍ തുടക്കമായി. ദുബായ് നഗരത്തിലെ 10 കേന്ദ്രങ്ങളിലാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള വിവിധ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാകും. വൈകാതെ മറ്റ് എമിറേറ്റുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. എമിറാത്തിന് ദുബായിലും വടക്കന്‍ യുഎഇയിലുമായി 100 പെട്രോള്‍ സ്‌റ്റേഷനുകളാണുള്ളത്. പെട്രോള്‍ മേഖല കൂടാതെ, റീട്ടെയില്‍ മേഖലയില്‍ ക്രിപ്‌റ്റോ ഉപയോഗിക്കുന്നതിന് ആക്കം കൂട്ടുകയാണ് ഇതുവഴി യുഎഇ സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്ലാ മേഖലകളിലും ക്രിപ്‌റ്റോ ഉപയോഗം സാധാരണമാക്കണമെന്നാണ് യുഎഇ സര്‍ക്കാര്‍ അവലംബിക്കുന്ന നയം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *