free wifi
Posted By ashwathi Posted On

free wifi; പൊതുബസുകളിൽ സൗജന്യ വൈഫൈ, പ്രവാസികൾക്ക് ആശ്വാസം

free wifi; യുഎഇയിലെ റാസൽഖൈമ എമിറേറ്റിലെ എല്ലാ പൊതുബസുകളിലും ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചതായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുഗതാഗത യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കാനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനുമുള്ള നിർണായക ചുവടുവെപ്പാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe   ജനങ്ങളെ സുസ്ഥിരവും കാര്യക്ഷമവുമായ പൊതുഗതാഗത സേവനങ്ങൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാനും ഇതു വഴി ലക്ഷ്യംവെക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *