
wafi hypermarket; യുഎഇയിൽ ഭക്ഷ്യ സുരക്ഷ നിയമലംഘനം നടത്തിയ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു
wafi hypermarket; യുഎഇയിൽ ഭക്ഷ്യ സുരക്ഷ നിയമലംഘനം നടത്തിയ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു. രാജ്യത്തെ മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഫി ഹൈപ്പർമാർക്കറ്റാണ് അധികൃതർ താത്കാലികമായി അടപ്പിച്ചത്. സ്ഥാപനത്തിൽ പുഴുക്കളും കാലഹരണപ്പെട്ട ഉത്പന്നങ്ങൾ വൃത്തിഹീനമായ സ്ഥലത്ത് വിൽപനയ്ക്കായി വച്ചിരിക്കുന്നതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി നടപടി സ്വീകരിച്ചത്. ഹൈപ്പർമാർക്കറ്റിന് നേരത്തെ നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നിലവിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിച്ച്, സുരക്ഷിതമായ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ യോഗ്യത നേടിയതിനു ശേഷമേ ഇനി അധികൃതർ അനുമതി നൽകുകയുള്ളൂ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 800555 എന്ന നമ്പരിൽ വിളിക്കുക..
Comments (0)