India hits Back
Posted By ashwathi Posted On

India Hits Back; കനത്ത തിരിച്ചടി! ഉന്നതർ രാജ്യം വിടുന്നു; പാക്ക് പ്രധാനമന്ത്രിയുടെ വീടിന് സമീപം സ്ഫോടനം

India Hits Back; രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ്റെ ആക്രമണ ശ്രമത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെ ആഭ്യന്തര സംഘർഷവും പാക്കിസ്ഥാനിൽ രൂക്ഷമാവുകയാണ്. പാക്ക് സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെ തിരിച്ചടി തലസ്ഥാന നഗരമായ ഇസ്‍ലാമാബാദിലേക്ക് വരെ നീണ്ടതോടെ ഉന്നതർ പാക്കിസ്ഥാൻ വിടുന്നുതായും വിവരമുണ്ട്. രാജ്യത്തെ വിമാന സർവ്വീസുകൾ പൂർണമായും റദ്ദാക്കിയതിന് ശേഷവും ലഹോറിൽ നിന്ന് ബഹ്റൈനിലേക്ക് പാക്ക് എയർലൈൻസ് വിമാനം പുറപ്പെട്ടിരുന്നു. ഇതിൽ പാക്ക് ഉന്നത ഉദ്യോഗസ്ഥർ രക്ഷതേടി രാജ്യം വിട്ടെന്നാണ് റിപ്പോർട്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  ക്വെറ്റ പിടിച്ചെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. ബലൂചിസ്ഥാനിൽ വിവിധയിടങ്ങളിൽ പാക് സൈന്യത്തിനുനേരെ ആക്രമണം നടന്നു. ആക്രമണം കറാച്ചിയിലേക്കും നീണ്ടു. നാവികസേനയുടെ നേതൃത്വത്തിൽ കറാച്ചി തുറമുഖത്താണ് ഇന്ത്യൻ ആക്രമണം നടത്തിയത്. കറാച്ചി തുറമുഖത്ത് 12 വലിയ സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. വീണ്ടും വലിയ നീക്കത്തിന് തയാറെന്ന് അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *