
Abudhabi Big ticket; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, വീണ്ടും മലയാളികളെ തേടിയെത്തി ഭാഗ്യദേവത, ഇത്തവണ അഞ്ച് പേരെയാണ്…
Abudhabi Big ticket; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളുൾപ്പടെ അഞ്ച് പേരെ തേടി ഭാഗ്യം എത്തി. ഓരോരുത്തർക്കും 35 ലക്ഷത്തിലേറെ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യക്കാരെ കൂടാതെ ബംഗ്ലദേശ്, പാക്കിസ്ഥാൻ സ്വദേശികളും സീരീസ് 274 നറുക്കെടുപ്പിൽ ഭാഗ്യവാന്മാരായി. ബഹ്റൈനിൽ 15 വർഷമായി മെക്കാനിക്കൽ ഫിറ്റർ ആയ പ്രശാന്തിനെ സൗജന്യ ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടി എത്തിയത്. പത്ത് പേര് ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. ഭാഗ്യം തേടി എത്തിയ വാർത്ത് ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന പ്രസാന്ത് പറഞ്ഞു. ഷാർജയിൽ 18 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന കമലാസനൻ ഓമന റിജി സുഹൃത്ത് വഴിയാണ് വിജയവാർത്ത അറിഞ്ഞത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
പലരുടെയും വിജയത്തിലേക്ക് നയിച്ചത് രണ്ട് ടിക്കറ്റെടുക്കുമ്പോൾ ലഭിക്കുന്ന സൗജന്യ ടിക്കറ്റും.1986 മുതൽ അബുദാബിയിൽ താമസിക്കുന്ന ശിവാനന്ദൻ രാമഭദ്രൻ രണ്ട് ദശകത്തിലേറെയായി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. നറുക്കെടുപ്പിൽ ഇത്തവണ തന്ിക്ക് സമ്മാനം ലഭിക്കുമെന്ന് മനസ്സിൽ തോന്നിയിരുന്നു, അതു കൊണ്ടാണ് ഫലം പരിശോധിച്ചത്. സമ്മാനം ലഭിച്ചപ്പോൾ അത്ഭുതപ്പെടുത്തി വിജയിയാവുകയും ചെയ്തുവെന്ന് ശിവാനന്ദൻ പറഞ്ഞു. ഷാർജയിൽ 18 വർഷമായി താമസിക്കുന്ന മ്യുനിസിപ്പാലിറ്റി തൊഴിലാളിയായ ബംഗ്ലദേശ് സ്വദേശി ഷോഹാഗ് നൂറുൽ ഇസ് ലാം, ദുബായിൽ 16 വർഷമായി ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി ഇമ്രാൻ അഫ്താബ് എന്നിവരാണ് മറ്റു വിജയികൾ.
Comments (0)