27 Airports Shut ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കെ രാജ്യത്തെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത. രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര , ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. വടക്കേ ഇന്ത്യയിലെയും മധ്യപടിഞ്ഞാറൻ ഇന്ത്യയിലെയും വിമാനത്താവളങ്ങളാണ് താത്കാലികമായി അടച്ചിടുന്നത്. വിമാനങ്ങള്‍ റദ്ദാക്കുമ്പോൾ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്നും വിമാനകമ്പനികള്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അതേസമയം, അതിര്‍ത്തി മേഖലയിലെ സ്കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണമായും അവധി നല്‍കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടന്നു. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചത്.
27 Airports Shut: ഇന്ത്യയില്‍ മെയ് 10 വരെ 27 വിമാനത്താവളങ്ങള്‍ അടച്ചിടും; 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി
Advertisment
Advertisment