
Red Alert in Pakistan: ‘ഓപ്പറേഷന്‍ സിന്ദൂര്‍’; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് പാകിസ്ഥാന്‍; വ്യോമപാത പൂര്‍ണമായും അടച്ചു
Red Alert in Pakistan ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കണമെന്ന് ആശുപത്രികൾക്കും പാക് സർക്കാർ നിർദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മേഖലയിലെ സംഘർഷം കൂടുമെന്നും പാകിസ്ഥാൻ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കനത്ത തിരിച്ചടിക്ക് ശേഷം പാകിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റി. പ്രശ്നപരിഹാരത്തിന് തയ്യാറാണെന്നാണ് നിലവിൽ പാകിസ്ഥാന്‍റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ 1.05ന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ 14 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Comments (0)