
യുഎഇയില്‍ പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിപ്പിച്ചാല്‍ കടുത്ത പിഴ
അബുദാബി: പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുകയോ അംഗീകാരമില്ലാതെ നോട്ടീസും ലഘുലേഖയും അച്ചടിച്ചോ എഴുതുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കടുത്ത പിഴ ഈടാക്കുമെന്ന് അബുദാബി നഗരസഭ. നിയമലംഘകർക്ക് 4,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്കി. നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെയും പൊതുസ്ഥലങ്ങൾ വികൃതമാകുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി. ശുചിത്വം, ഭംഗി, പൊതു സുരക്ഷ എന്നിവ സംരക്ഷിക്കാനാണ് നിയമം കർശനമാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലോ വാഹനങ്ങളിലോ തൂണുകളിലോ പോസ്റ്റർ പതിക്കുന്നതിനും അനുമതി എടുക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ, റസ്റ്ററന്റ്, ജിം തുടങ്ങി മറ്റു വ്യാപാര സ്ഥാപനങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി കെട്ടിടങ്ങൾ തോറും ഫ്ലെയറുകൾ വിതരണം ചെയ്യുന്നത് പതിവാണ്. ഇത്തരം ഫ്ലെയറുകൾ അച്ചടിച്ച് വിതരണം ചെയ്യാനും അനുമതി വേണം. നഗരസഭയിൽനിന്ന് ഇതിനുള്ള അനുമതി എടുക്കണം. നിയമലംഘകർക്ക് ആദ്യ തവണ 1000 ദിർഹമാണ് പിഴ. ആവർത്തിച്ചാൽ പിഴ ഇരട്ടിച്ച് 2000 ദിർഹം ഈടാക്കും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 4000 ദിർഹം പിഴ ചുമത്തും.
Comments (0)