Posted By saritha Posted On

UAE Weather: കൈയില്‍ കുട കരുതണോ? യുഎഇ കാലാവസ്ഥയില്‍ മാറ്റം; ആകാശം ഭാഗികമായി മേഘാവൃതമാകാൻ സാധ്യത

UAE Weather അബുദാബി: അബുദാബിയുടെയും ദുബായിയുടെയും ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് പൊടിപടലങ്ങൾക്കുള്ള മഞ്ഞ അലേർട്ട് പുറപ്പെടുവിച്ച് യുഎഇയുടെ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (NCM). വടക്കുപടിഞ്ഞാറൻ കാറ്റിന്‍റെ ഫലമായി പൊടിയും മണലും വീശാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആറുമണി വരെ പൊടിപടലങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചില ആന്തരിക, തീരദേശ പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 3000 മീറ്ററിൽ താഴെയായി കുറയ്ക്കും. ഉയർന്ന കാറ്റും പൊടിപടലവും ഉള്ളപ്പോൾ ദൃശ്യപരത കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് എക്സിലൂടെ അഭ്യര്‍ഥിച്ചു. എന്‍സിഎം പ്രവചനം അനുസരിച്ച്, കാറ്റിന്‍റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിമീ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 35 കിമീ വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മൊത്തത്തിൽ, നിവാസികൾക്ക് തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ ആകാശം പ്രതീക്ഷിക്കാം. ദിവസം മുഴുവൻ നേരിയതോ മിതമായതോ ആയ കാറ്റ് തെക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മാറും. ഇടയ്ക്കിടെ വേഗത വർധിക്കുകയും പൊടിക്കാറ്റ് വീശുകയും ചെയ്യും. കടലിലെ സ്ഥിതി ശാന്തമായിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തിരമാലകൾ ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *