
Chinese Expat Stabbed To Death: യുഎഇ: കൂട്ടുകാരുമായി പണമിടപാട് തർക്കം; പ്രവാസി മരിച്ചു
Chinese Expat Stabbed To Death ദുബായ്: പണമിടപാട് തർക്കത്തിനിടെ പ്രവാസി കുത്തേറ്റുമരിച്ചു. 40കാരനായ ചൈനീസ് പൗരനാണ് കുത്തേറ്റുമരിച്ചത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ 36ാം നിലയിലെ അപ്പാർട്മെന്റിൽ വെച്ചാണ് കുത്തേറ്റുമരിച്ചത്. കൊല്ലപ്പെട്ട ചൈനീസ് വംശജൻ ഏഷ്യക്കാരിയായ ഭാര്യയോടൊപ്പം ഇവിടെ താമസിച്ചുവരുകയായിരുന്നു. 1.8 ലക്ഷം ദിർഹത്തിന്റെ പേരിലാണ് സുഹൃത്തുക്കൾക്കിടയിൽ തർക്കമുണ്ടായത്. സംഭവം നടക്കുമ്പോൾ ഭാര്യ അപ്പാർട്മെന്റിലുണ്ടായിരുന്നില്ല. ഭർത്താവ് ഇവരെ തൊട്ടടുത്ത ഫ്ലാറ്റിലേക്ക് അയക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പിന്നീട്, തർക്കമുണ്ടായതിന്റെ ശബ്ദം കേട്ടിരുന്നതായും അൽപം കഴിഞ്ഞ് മുറിയിലേക്ക് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഭർത്താവിനെ കാണുകയായിരുന്നെന്നും ഇവർ പോലീസിൽ മൊഴിനൽകി. നെഞ്ചിലായിരുന്നു കുത്തേറ്റ മുറിവുണ്ടായിരുന്നത്. ഇയാൾക്ക് സംഭവ സ്ഥലത്തു് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. ദുബായ് പോലീസും ഫോറൻസിക് വിഭാഗവും സംഭവം നടന്നയുടൻ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചു. ഇരുവരിൽ നിന്നുമായി കൊല്ലപ്പെട്ടയാൾ 1.8 ലക്ഷം ദിർഹം വാങ്ങിയിരുന്നെന്നും ഇതേതുടർന്നുണ്ടായ തർക്കമാണ് കൊലയിൽ അവസാനിച്ചതെന്നും പ്രതികൾ മൊഴി നൽകി.
Comments (0)