
യുഎഇ: നിയന്ത്രിത മരുന്നുകൾ കടത്തി, യാത്രക്കാരന് കടുത്ത ശിക്ഷ
Smuggling Controlled Medication ദുബായ്: നിയന്ത്രിത മരുന്നുകളുടെ കാപ്സ്യൂളുകൾ ലഗേജിൽ നിന്ന് പിടികൂടിയതിന് 45 കാരനായ ഏഷ്യൻ പൗരന് ദുബായ് ക്രിമിനൽ കോടതി രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും വിധിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജ് പരിശോധനയ്ക്കിടെ യാത്രക്കാരനില്‍ നിന്ന് 480 കാപ്സ്യൂളുകളാണ് പിടികൂടിയത്. സാധുവായ ഒരു കുറിപ്പടിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയാത്ത നിയന്ത്രിത വസ്തു ഗുളികകളിൽ അടങ്ങിയിട്ടുണ്ടെന്ന് ലാബ് വിശകലനത്തിൽ സ്ഥിരീകരിച്ചു. അന്വേഷണത്തിൽ ഇയാളുടെ കൈവശം മെഡിക്കൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യുഎഇയിലുള്ള ഒരാൾക്ക് നല്‍കുന്നതിനായി സ്വന്തം നാട്ടിൽനിന്ന് മരുന്ന് എത്തിച്ചതായി ഇയാൾ അധികൃതരോട് പറഞ്ഞു. ജയിൽ ശിക്ഷയ്ക്കും പിഴയ്ക്കും പുറമേ, ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മോചിതനായതിന് ശേഷം രണ്ട് വർഷത്തേക്ക് യുഎഇ സെൻട്രൽ ബാങ്കിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും അനുമതിയില്ലാതെ നേരിട്ടോ അല്ലാതെയോ മറ്റുള്ളവർക്ക് പണം കൈമാറുന്നതിനോ നിക്ഷേപിക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)