
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും യുഎഇ കെഎംസിസി ട്രഷറുമായ നിസാർ തളങ്കരയുടെ മാതാവ് കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് (82) നാട്ടിൽ അന്തരിച്ചു. എം എസ് എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ തൊഴിലാളി നേതാവും ബീഡിത്തൊഴിലാളി ഫെഡറേഷന് (എസ് ടിയു) സംസ്ഥാന പ്രസിഡന്റുമായിരുന്ന കാസര്‍കോട് തളങ്കര കടവത്ത് ഗ്രീന്‍ ഹൗസിൽ പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ് നഫീസത്ത്. ഖബറടക്കം ഇന്നലെ (മെയ് 2) വൈകുന്നേരം മാലിക് ദിനാർ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടന്നു. മറ്റു മക്കൾ: ഹസ്സൻ കുട്ടി, മുജീബ് തളങ്കര, റഫീഖ്, സുഹറ. നിര്യാണത്തിൽ ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)